റാങ്കിന്റെ തിളക്കത്തിൽ അനുമോൾ സണ്ണി

റാങ്കിന്റെ തിളക്കത്തിൽ അനുമോൾ സണ്ണി

മൂവാറ്റുപുഴ:  മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ M.S.W.(മെഡിക്കൽ & സൈക്യാട്രി) പരീക്ഷയിൽ നാലാം റാങ്കുമായി അനുമോൾ സണ്ണി. മുട്ടുമുഖത്ത് സണ്ണി ഉലഹന്നാന്റെയും മേരിയുടെയും മകളായ അനുമോൾ വാളകം കുന്നയ്ക്കൽ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥിനിയുമാണ്. ആത്മീയ-വിദ്യാഭ്യാസ കാര്യങ്ങളിൽ അത്യുത്സാഹത്തോടെ തൻ്റെ കഴിവുകളും താലന്തുകളും നന്നായി ഉപയോഗിക്കുന്ന വ്യക്തിയാണ് അനുമോൾ. ഗായികയും, സണ്ടേസ്കൂൾ അധ്യാപികയും, യുവജന പ്രവർത്തകയുമാണ്.