കുവൈറ്റിലെ തീപിടുത്തം

കുവൈറ്റ്: കുവൈറ്റ് ദുരന്തത്തിൽ ഒരു പെന്തക്കോസ്ത് യുവാവും കൂടി മരണപ്പെട്ടു. വേങ്ങൂർ ഐപിസി വെളിച്ചക്കാല സഭാംഗം വടക്കോട് വിളയിൽ വീട്ടിൽ ലൂക്കോസ് വി. ഒ (സാബു-47) ആണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. മംഗെഫ് ചർച്ച് ഓഫ് ഗോഡ് അംഗമാണ്.
ഭാര്യ: ഷൈനി. മക്കൾ: ലിഡിയ, ലൂയിസ്.
11 മലയാളികളടക്കം 49 ഇന്ത്യാക്കാർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. എൻ.ബി.റ്റി.സി കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് (ലേബർ ക്യാമ്പ്) തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയതു മൂലവും നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറക്കത്തിലായിരുന്നവരാണ് മരിച്ചവരിലധികവും.