കൂട്ടിക്കലിൽ മണ്ണോടു ചേർന്നത് ഒരു കുടുംബം ഒന്നാകെ

കൂട്ടിക്കലിൽ മണ്ണോടു ചേർന്നത് ഒരു കുടുംബം ഒന്നാകെ

കോട്ടയം :ശക്തമായ മലവെള്ളപാച്ചില്ലിൽ കോട്ടയം കൂട്ടിക്കല്ലിൽ മണ്ണോടു ചേർന്നത് ഒരു കുടുംബം ഒന്നാകെ
ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ ആറംഗ കുടുംബമാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു.