കരിയംപ്ലാവ് കൺവൻഷൻ ഫെബ്രുവരി 21 മുതൽ

റാന്നി : വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭയുടെ (ഡബ്ല്യു.എം.ഇ) 73-ാമത് ദേശീയ ജനറൽ കൺവൻഷൻ (കരിയംപ്ലാവ് കൺവൻഷൻ) ഫെബ്രുവരി 21 മുതൽ 27 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. ജനുവരിയിൽ നടക്കേണ്ടിയിരുന്ന കൺവൻഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഒ.എം.രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷനൽ പ്രിസ്ബറ്ററിയും ജനറൽ കൗൺസിലും ഒരുക്കങ്ങൾ വിലയിരുത്തി. സീനിയർ കൗൺസിൽ അംഗം പാസ്റ്റർ എം.എം. മത്തായി പ്രാർത്ഥിച്ച് ആരംഭിച്ച യോഗത്തിൽ പാസ്റ്റർമാരായ പി.എസ്. മത്തായി, ജെയിംസ് വി. ഫിലിപ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ സി.പി.ഐസക് റിപ്പോർട്ട് അവതരിപ്പിച്ചു. പാസ്റ്റർ ഒ.എം.രാജുക്കുട്ടി മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ജാൻസൺ ജോസഫ്, ജെറിൻ രാജുക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ‘സെലസ്റ്റ്യൽ റിഥം ബാൻഡ്’ സംഗീത ശുശ്രൂഷ നിർവഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ നടക്കുന്ന പൊതുയോഗങ്ങളിൽ പ്രശസ്തരായ ദൈവഭൃത്യന്മാർ വചനം പ്രസംഗിക്കും. വിവിധ പെന്തക്കോസ്ത് സഭാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വിവിധ ക്രിസ്ത്യൻ ഓൺലൈൻ ചാനലുകളിൽ തൽസമയ സംപ്രേഷണം ഉണ്ടാകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും യോഗങ്ങൾ നടക്കുക. പാസ്റ്റർ ഒ.എം.രാജുക്കുട്ടി ചെയർമാനും പാസ്റ്റർ സി.പി.ഐസക് ജനറൽ കൺവീനറായുമുള്ള കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. പാസ്റ്റർമാരായ ജി. ഗബ്രിയേൽ, വി.ജെ.മാത്യു (പ്രാർത്ഥന), ജെയിംസ് ഫിലിപ് (ഹോസ്റ്റ്), സിസ്റ്റർ സൂസൻ രാജുക്കുട്ടി (ഫിനാൻസ്), നിബു അലക്സാണ്ടർ, എം.എസ്. വിൻസന്റ് (പ്രോഗ്രാം), പാസ്റ്റർ എൻ.ജെ.ജോസഫ് (ട്രാൻസ്പോർട്ട്, ലൈറ്റ് & സൗണ്ട്), പാസ്റ്റർ സി.പി.ഐസക് (പബ്ലിസിറ്റി), വി.കെ.ബിജു, കെ.ജി. പ്രസാദ് (വാട്ടർ & ഇലക്ട്രിസിറ്റി), സാബു ജെയിംസ്, പാസ്റ്റർമാരായ എൻ.ജെ.ജോസഫ്, കെ.ജെ.ജോസഫ് , പി.ഡി. മർക്കൊസ്, ജോസഫ് സൈമൺ (വോളന്റിയേഴ്സ്), പി.എസ്. മത്തായി, ബിനോയ് ടി.എം (പന്തൽ), ജെയിംസ് ഫിലിപ്, ബിജു ഫിലിപ് (റിസപ്ഷൻ), സിസ്റ്റേഴ്സ് കുഞ്ഞുമോൾ തോമസ്, തങ്കമ്മ ജോസഫ് (വോളന്റിയേഴ്സ്-സ്ത്രീ വിഭാഗം) എന്നിവരടങ്ങുന്നതാണ് കൺവൻഷൻ കമ്മിറ്റി. 27-ന് സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കും.