കരിയംപ്ലാവ് കൺവൻഷൻ ഇന്നു മുതൽ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം. ഇ) ദൈവസഭയുടെ 72-ാമത് ദേശീയ കൺവൻഷനായ കരിയം പ്ലാവ് കൺവൻഷൻ ഇന്ന് വൈകിട്ട് ആരംഭിക്കുന്നു. ജനറൽ പ്രസിഡന്റ് റവ.ഡോ. ഒ.എം.രാജുക്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 28 വരെ നടക്കുന്ന കൺവൻഷനിൽ റവ. ഒ.എം.രാജുക്കുട്ടി, റവ.ഡോ.പി.എസ് ഫിലിപ്, പാസ്റ്റർ എം.പി. ജോർജ്കുട്ടി, പാസ്റ്റർ എൻ.പി. കൊച്ചുമോൻ, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ബ്രദർ വിജോയ് സ്കറിയ, ബ്രദർ സ്റ്റാൻലി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. ഡബ്ല്യു.എം. ഇ. കൺവൻഷൻ ക്വയറും സെലസ്റ്റ്യൽ റിഥം ബാൻഡും സംഗീത ശുശ്രൂഷ നിർവഹിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചും സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ചുമാണ് ഇക്കൊല്ലത്തെ കൺവൻഷൻ. സണ്ടേസ്കൂൾ, യൂത്ത്-ലേഡീസ് ഫെലോഷിപ്പുകൾ എന്നിവയുടെ വാർഷിക സമ്മേളനങ്ങളും നടക്കും. സഭയുടെ ജനറൽ പ്രസിഡന്റ് റവ.ഡോ. ഒ.എം. രാജുക്കുട്ടി ചെയർമാനും പാസ്റ്റർ ജെയിംസ് വി. ഫിലിപ് ജനറൽ കൺവീനറുമായുള്ള കൺവൻഷൻ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. ക്രിസ്റ്റ്യൻ ലൈവ്, മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രീസ് എന്നീ മാധ്യമങ്ങളിലൂടെ കൺവൻഷന്റെ തത്സമയ സംപ്രേഷണം ഉണ്ടായിയിരിക്കും.