കൽപ്പറ്റ കെ.പി.എഫ് പുതിയ ഭാരവാഹികൾ

വയനാട് : കൽപ്പറ്റ മേഖലാ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം. പാസ്റ്റർ എം.സി. രമേശ് പ്രസിഡൻ്റായും പാസ്റ്റർ സജേഷ് സണ്ണി സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർമാരായ സജി കെ. (വൈസ് പ്രസിഡൻ്റ്), സാംകുട്ടി (ജോയിൻ്റ് സെക്രട്ടറി), ജിജോ സെബാസ്റ്റ്യൻ (ട്രഷറർ), ജോസഫ് ഏബ്രഹാം, പീറ്റർ മുട്ടിൽ, സഞ്ജു (കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് 2025-’26-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.പി.എഫിൻ്റെ മറ്റ് പുതിയ ഭാരവാഹികൾ. പാസ്റ്റർ എം.പി ജോസഫ് രക്ഷാധികാരിയായി തുടരും.
കൽപ്പറ്റ ഫെയ്ത് സിറ്റി ചർച്ചിൽ പാസ്റ്റർ എം.സി രമേശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.പി.എഫ് പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പാസ്റ്റർ ജോസഫ് എംപി ദൈവവചനം പ്രസംഗിച്ചു. ദൈവ വേലയിലായിരിക്കുന്ന നാം കർത്താവിൻറെ ശുശ്രൂഷ അതിവേഗത്തിൽ ഈ കാലഘട്ടത്തിൽ ചെയ്യേണ്ട ആവശ്യകതയെ കുറിച്ചും, ഓരോ ശുശ്രൂഷകൻ തൻറെ ശുശ്രൂഷയിൽ വെളിപ്പെടുത്തേണ്ട വിശ്വസ്തതയെക്കുറിച്ചും സന്ദേശത്തിൽ പറഞ്ഞു.
പാസ്റ്റർ സജേഷ് സണ്ണി വാർഷിക റിപ്പോർട്ടും പാസ്റ്റർ ജോസഫ് എബ്രഹാം വാർഷിക കണക്കും അവതരിപ്പിച്ചു. പാസ്റ്റർ ലാലു ചാക്കോ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു നേതൃത്വം നൽകി.
വൈത്തിരി താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 40-ലധികം പെന്തെക്കോസ്ത് സഭാ ശുശ്രൂഷകന്മാരുടെയും സുവിശേഷകന്മാരുടെയും സംയുക്ത വേദിയാണ് കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്.