മികച്ച നേട്ടം

മികച്ച നേട്ടം

ഇടുക്കി : സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സഹോദരങ്ങൾക്ക് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഉജ്വലവിജയം. ഐപിസി ഉടുമ്പചോല ഏറിയ നെടുംങ്കണ്ടം സഭാ വിശ്വാസികളായ കട്ടപ്പന പതാലിൽ പ്ലാവിൽ വീട്ടിൽ ബിനോയ് –രമ്യ ദമ്പതികളുടെ മക്കളായ ഗോഡ്‌വിൻ സ്വർണ്ണവും ഒലിവിയ വെങ്കലവും നേടി. നെടുംകണ്ടം ജിവിഎച്ച്എസിൽ ഗോഡ്‌വിൻ 8-ാം ക്ലാസിലും ഒലിവിയ 10-ലും പഠിക്കുന്നു. മുൻ വർഷങ്ങളിലും ജില്ലാ സംസ്ഥാന തലത്തിൽ മികച്ച നേട്ടങ്ങൾ ഇരുവരും കൈവരിച്ചിട്ടുണ്ട്. ഇരുവരും സായി മുൻ കോച്ചായ ടോണി ലീയുടെ കീഴിൽ നെടുംകണ്ടം ജൂഡോ അക്കാദമിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്.