സംസ്കാരം ഇന്ന്

അയ്യംകൊല്ലി/വയനാട്: കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണമടഞ്ഞ അയ്യംകൊല്ലി ആശാരിയത്ത് വീട്ടിൽ ഫ്രാൻസീസ്-ജയ ദമ്പതികളുടെ ഇളയ മകനും ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെൻ്റർ കയ്യൂന്നി സഭാംഗവുമായ ജാൻസൺ ഫ്രാൻസീസിൻ്റെ (30) സംസ്കാരം ഇന്ന് കയ്യൂന്നി ടി.പി.എം സഭാ സെമിത്തെരിയിൽ നടക്കും.
ബാംഗ്ലൂരിലെ ലാൻഡ് മാർക്ക് (ക്രിസ്പി ക്രീം) കമ്പനിയിൽ മാനേജർ ആയിരുന്ന ജാൺസൺ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും കാറുമായി ഇലക്ട്രോണിക് സിറ്റി ജംഗ്ഷനിൽ കൂട്ടിയിടിച്ച് തൽക്ഷണം മരണമടയുകയായിരുന്നു.
ഭാര്യ: ദീവ്യ. മക്കൾ : ജോന, ജോഹൻ.