ന്യൂനപക്ഷ അവകാശങ്ങൾ-‘വെബിനാർ’

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ജൂൺ 10-ന് വെബിനാർ നടക്കും. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7ന് നടക്കുന്ന വെബിനാർ പി.സി.ഐ നാഷനൽ പ്രസിഡന്റ് ബ്രദർ എൻ.എം. രാജു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജെയ്സ് പാണ്ടനാട് മോഡറേറ്റർ ആയിരിക്കും. പാസ്റ്റർമാരായ പി.എ.ജെയിംസ്, നോബിൾ പി.തോമസ്, ജിജി തേക്കു തോട് തുടങ്ങിയവർ നേതൃത്വം നൽകും.