വർക്കേഴ്സ് മീറ്റിംഗും ധന സഹായ വിതരണവും

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭാ ശുശ്രൂഷകന്മാരുടെ സമ്മേളനവും വിദ്യാഭ്യാസ ധനസഹായ വിതരണവും ഇന്ന് (മെയ് 26) 3 മണിക്ക് ഇല്ലിവളവ് ഐ.ആർ.എ സഭാഹാളിൽ നടക്കും. സഭാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി.സാംകുട്ടി ശുശ്രൂഷക സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും.
തുടർന്ന് വിദ്യാർത്ഥികളുടെ പ്രത്യേക സമ്മേളനം നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ മാത്യൂസ് ഇട്ടിയും കുടുംബവും നൽകിയ വിദ്യാഭ്യാസ ധന സഹായങ്ങൾ കുട്ടികൾക്ക് കൈമാറും. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ സമ്മേളനത്തിൽ അനുമോദിക്കും. പാസ്റ്റർമാരായ സാബു എം. ജോസഫ്, ഷിബു ജോസഫ്, ഒ. എം ജോർജ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.