ശുശ്രൂഷക സമ്മേളനം

ശുശ്രൂഷക സമ്മേളനം

പാസ്റ്റർ പി.സി. ജേക്കബ് വിദ്യാഭ്യാസ ധനസഹായ വിതരണം നിർവഹിക്കുന്നു

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ സമ്മേളനം ജൂൺ 12-ന് ഉച്ച കഴിഞ്ഞ് കറുകച്ചാൽ ഐ.ആർ.എ ഓഫീസിൽ നടന്നു. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. തുടർന്നുള്ള മാസങ്ങളിൽ നടത്തേണ്ട സഭയുടെ/പുത്രികാ സംഘടനകളുടെ സുവിശേഷ പ്രവർത്തനങ്ങളും മറ്റ് കൂട്ടായ്മകളും സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടു. സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി നൽകിയ വിദ്യാഭ്യാസ ധനസഹായം 70 കുട്ടികൾക്ക് പാസ്റ്റർ പി.സി. ജേക്കബ് സമ്മേളനത്തിൽ വച്ച് കൈമാറി. പാസ്റ്റർ സാബു എം. ജോസഫ് സ്വാഗതവും പാസ്റ്റർ ഒ.എം. ജോർജ് നന്ദിയും പറഞ്ഞു. പാസ്റ്റർ ജേക്കബ് ജോർജിന്റെ പ്രാർത്ഥനയോടെ യോഗം സമാപിച്ചു.

വാർത്ത : പാസ്റ്റർ ഷിബു ജോസഫ്