ഐ.ആർ.എ വെബ്സൈറ്റ് ഉദ്ഘാടനം ഇന്ന്

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി വെബ്സൈറ്റിന്റെയും ഐ.ആർ.എ. വാർത്താ മാധ്യമമായ ‘ക്രിസ്റ്റ്യൻ ഫോക്കസ് ‘ഓൺലൈൻ പത്രത്തിന്റെയും ഉദ്ഘാടനം ഇന്ന് സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി നിർവഹിക്കും. വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനായ ZOOM പ്ലാറ്റ്ഫോമിൽ രാത്രി 8 മണിക്കാണ് ഉദ്ഘാടന സമ്മേളനം നടക്കുന്നത്. ഐ.ആർ.എ. ചരിത്രം, സ്ഥാപിത ലക്ഷ്യം, വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് വെബ്സൈറ്റിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത്. ബ്രദർ സജി മത്തായി കാതേട്ട് (ഗുഡ്ന്യൂസ് ഓൺ ലൈൻ), ബ്രദർ തോമസ് അലക്സാണ്ടർ, യു.എസ്.എ (ഡയറക്ടർ, ഐ.ജി.എം), ബ്രദർ സന്ദീപ് വിളമ്പുകണ്ടം (ഗുഡ്ന്യൂസ് വയനാട് പ്രതിനിധി), റവ. ബേബി മാത്യു പയ്യപ്പാടി (ഫിലദെൽഫ്യാ ദൈവസഭ), ബ്രദർ നോബി ഇട്ടി, യു.എസ്.എ, നിസ്സി തോമസ്, യു.എസ്.എ. തുടങ്ങിയവർ ആശംസകളറിയിക്കും. വെബ്സൈറ്റ് കമ്മിറ്റി ഭാരവാഹികളായ പാസ്റ്റർ വർഗീസ് പി.ജോസഫ്, സുവി. ബോസ് വെൽ സാം, ബ്രദർ സജോമോൻ സാബു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
Meeting ID: 82766174427
Passcode : 231992
Phone: 9562247565