സ്കൂൾ ബാഗ്-വിദ്യാഭ്യാസ ധനസഹായ വിതരണം

സ്കൂൾ ബാഗ്-വിദ്യാഭ്യാസ ധനസഹായ വിതരണം

പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാനി റോയി ബാഗ് വിതരണം ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ മെയ് 21 ഞായറാഴ്ച ഉച്ച കഴിഞ്ഞ് സ്കൂൾ ബാഗ്, ഐ.ആർ.എ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി നൽകിയ വിദ്യാഭ്യാസ ധനസഹായം എന്നിവയുടെ വിതരണം നടന്നു. ഇല്ലിവളവ് ഐ.ആർ.എ സഭാ ഹാളിൽ പാസ്റ്റർ ജോബ് ചാക്കോയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സണ്ടേസ്കൂൾ ചെയർമാൻ പാസ്റ്റർ ഷിബു ജോസഫ് അധ്യക്ഷത വഹിച്ചു. പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡാനി റോയി സ്കൂൾ ബാഗ് വിതരണോദ്ഘാടനം നിർവഹിച്ചു. ധനഹായ വിതരണം പാസ്റ്റർ സാബു എം. ജോസഫ് നിർവഹിക്കുന്നു

വിദ്യാഭ്യാസ ധനസഹായം ഐ.ആർ.എ ട്രഷറർ പാസ്റ്റർ സാബു എം. ജോസഫ് 76 കുട്ടികൾക്ക് കൈമാറുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു. പാസ്റ്റർമാരായ ജോൺ ജോസഫ്, ജോബ് ചാക്കോ, സുവി. എം.ജെ. ചാക്കോ, സുവി. കെ.ജെ ബെന്നി എന്നിവർ ആശംസകളറിയിച്ചു. ബ്രദർ ഷിനു ജേക്കബ് ഗാനശുശ്രൂഷ നയിച്ചു. ഐ.ആർ.എയുടെ വിവിധ സഭകളിൽ നിന്നും രക്ഷിതാക്കളും സണ്ടേസ്കൂൾ അധ്യാപകരും കുട്ടികളും സമ്മേളനത്തിൽ പങ്കെടുത്തു. ബ്രദർ എം.ജെ ബാബു സ്വാഗതവും പാസ്റ്റർ ജേക്കബ് ദാനിയേൽ നന്ദിയും പറഞ്ഞു. പാസ്റ്റർ ഒ.എം. ജോർജ് സമാപന പ്രാർത്ഥന നടത്തി. സന്ദേശം : പാസ്റ്റർ സാബു എം. ജോസഫ്