മാസയോഗം

മാസയോഗം

കൊടുങ്ങൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം സെപ്റ്റംബർ 13-ന് ടി.പി പുരം ചർച്ച് ഹാളിൽ നടന്നു. പാസ്റ്റർ സാബു എം. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജോൺ ജോസഫ് സങ്കീർത്തനം വായിച്ചു. പാസ്റ്റർ പി.സി ജേക്കബ് മുഖ്യ സന്ദേശം നൽകി. ദൈവത്തോടു കൂടെ നടന്ന ഹാനോക്കിൻ്റെ ജീവിതം നാം മാതൃകയാക്കണം (യൂദാ 14,15) എന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിൽ പറഞ്ഞു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. പാസ്റ്റർ ഷിബു ജോസഫ് നേതൃത്വം നൽകി.