മാസയോഗം
വാഴൂർ : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്ന് രാവിലെ 10 മുതൽ ടി.പി പുരം ചർച്ച് ഹാളിൽ നടക്കും. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ് മുഖ്യ സന്ദേശം നൽകും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർ ഷിബു ജോസഫ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

