മാസയോഗം

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്നു രാവിലെ 10 മുതൽ വാഴൂർ ടി. പി പുരം സഭയിൽ നടന്നു. പാസ്റ്റർ ജേക്കബ് ദാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സുവി. എം. ജെ ചാക്കോ 61-ാം സങ്കീർത്തനം വായിച്ച് പ്രബോധിപ്പിച്ചു. ദൈവദാസന്മാരായ പി. സി തോമസ്, ജോൺ ജോസഫ്, ജോബ് ചാക്കോ, ഒ. എം ജോർജ്, കെ. സി തോമസ്, ഷിബു ജോസഫ് എന്നിവർ പ്രബോധനങ്ങൾ പറഞ്ഞു. മീറ്റിംഗിൽ പാസ്റ്റർ സാബു എം. ജോസഫ് സമാപന സന്ദേശം നൽകി. യോഹന്നാൻ 7:37,38 വാക്യങ്ങൾ ആധാരമാക്കി നമുക്ക് ലഭിച്ച ആത്മീയ ദർശനങ്ങൾക്ക് സമാപ്തി ഉണ്ടാകണമെങ്കിൽ ആത്മനിറവിന്റെ ജീവിതം അനിവാര്യമാണ് എന്ന് താൻ പറഞ്ഞു. യെഹസ്‌ക്കേൽ 47- ൽ പ്രവാചകൻ കണ്ട ദർശനം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാനുള്ള ആഗ്രഹവും പ്രാർത്ഥനയും ആവശ്യമാണ്. പ്രവാചകദർശനം പോലെ ആത്മനിറവിന്റെ അനുഭവത്തോടൊപ്പം അതിയായ ആത്മദാഹവും ആത്മാവിന്റെ ഒരു കവിഞ്ഞൊഴുക്കും നമുക്കാവശ്യമാണ്. അങ്ങനെയുള്ളവർ ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവർ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാശുശ്രൂഷകൻ കൂടിയായ പാസ്റ്റർ ജേക്കബ് ജോർജ് കൃതജ്ഞത പറയുകയും പ്രാർത്ഥിച്ച് ആശിർവാദം പറയുകയും ചെയ്തു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു.