ഐ.ആർ.എ പുത്രികാ സംഘടനകളുടെ പ്രവർത്തനങ്ങൾ

ഐ.ആർ.എ പുത്രികാ സംഘടനകളുടെ പ്രവർത്തനങ്ങൾ

കോട്ടയം/വാഴൂർ : ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22-ന് വാഴൂരിലും സമീപ സ്ഥലങ്ങളിലും പരസ്യ യോഗങ്ങൾ നടന്നു. കാപ്പുകാട്, കൊച്ചു കാഞ്ഞിരപ്പാറ, കാനം കവല, ഇളപ്പുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജേക്കബ് ജോർജ്, ഒ.എം. ജോർജ്, ഷിബു ജോസഫ്, ജോൺ ജോസഫ് എന്നിവർ സുവിശേഷ സന്ദേശങ്ങൾ നൽകി. ഇവാഞ്ചലിസം ബോർഡ് പ്രസിഡന്റ് പാസ്റ്റർ സാബു എം. ജോസഫ്, സെക്രട്ടറി ഒ.എം. ജോർജ് എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ ജേക്കബ് ദാനിയേൽ, സഹോദരന്മാരായ ബെന്നി കെ. ജെ, ഷിനു ജേക്കബ്, എം.ജെ ബാബു എന്നിവരും പങ്കെടുത്തു.
ആർ.ഡബ്ല്യു.എം മീറ്റിംഗ്
ഐ.ആർ.എ വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22-ന് ഐ.ആർ.എ 15-ാം മൈൽ സഭയിൽ വച്ച് പ്രാർത്ഥനാ സമ്മേളനം നടന്നു. പ്രസിഡന്റ് ലീലാമ്മ ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സിസ്റ്റർ കുഞ്ഞൂഞ്ഞമ്മ തോമസ് സങ്കീർത്തനം വായിച്ചു. സെക്രട്ടറി സിസ്റ്റർ ഷിനി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ഷേർളി ജേക്കബ് വചനം പ്രസംഗിച്ചു. വിവിധ വിഷയങ്ങൾക്കായി മദ്ധ്യസ്ഥ പ്രാർത്ഥനയും നടന്നു.
വർക്കേഴ്സ് മീറ്റിംഗ്
വാഴൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി വേലക്കാരുടെ യോഗം ഏപ്രിൽ 22-ന് 15-ാം മൈൽ ഐ.ആർ.എ സഭയിൽ നടന്നു. ഐആർഎ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.ആർ.എ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു.
സംഭാവനാ കവർ ഉത്ഘാടനം
റിവൈവൽ സൺ‌ഡേസ്കൂൾ ബോർഡിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഫണ്ട് ശേഖരണാർത്ഥം തയ്യാറാക്കിയ സംഭാവനാ കവർ ആദ്യ സംഭാവന നൽകിക്കൊണ്ട് ഐആർഎ ജനറൽ സെക്രട്ടറി പാസ്റ്റർ പി. സി ജേക്കബ് വേലക്കാരുടെ യോഗത്തിൽ ഉൽഘാടനം ചെയ്തു. സൺഡേസ്കൂൾ ബോർഡ് ചെയർമാൻ പാസ്റ്റർ ഷിബു ജോസഫ്, പാസ്റ്റർമാരായ ജേക്കബ് ജോർജ്, സാബു എം. ജോസഫ്, ഓ.എം. ജോർജ്, ജേക്കബ് ഡാനിയേൽ, ജോൺ ജോസഫ് എന്നിവർ സംബന്ധിച്ചു.