മാസയോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി ആനിക്കാട് മഹനയീം ഹാളിൽ മാസയോഗം നടന്നു. പാസ്റ്റർ ഒ.എം ജോർജ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ജേക്കബ് ജോർജ് 48-ാം സങ്കീർത്തനം വായിച്ച് പ്രബോധിപ്പിച്ചു. പാസ്റ്റർ സാബു എം. ജോസഫ് മധ്യസ്ഥ പ്രാർത്ഥന നടത്തി. ഐ.ആർ.എ ജനറൽ സെക്രട്ടറി പാസ്റ്റർ പി. സി ജേക്കബ് വെളി. 5:1-6 വാക്യങ്ങൾ ആസ്പദമാക്കി മുഖ്യസന്ദേശം നൽകി. ദൈവം ആരെന്നു തിരിച്ചറിഞ്ഞു അവിടുത്തെ ആരാധിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
സ്ഥലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ഡാനിയേലിൻ്റെ പ്രാർത്ഥനയോടെ യോഗം സമാപിച്ചു. പാസ്റ്റർമാരായ ഷിബു ജോസഫ്, ജോൺ ജോസഫ്, പി. സി തോമസ്, ടൈറ്റസ് മാത്യു, ജോബ് ചാക്കോ എന്നീ ശുശ്രൂഷകന്മാരും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സഭാവിശ്വാസികളും പങ്കെടുത്തു.