മാസയോഗം

മാസയോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭകളുടെ മാസയോഗം നവംബർ 8 ശനിയാഴ്ച രാവിലെ 10 ന് ആനിക്കാട് ഐആർഎ മഹനയിം ചർച്ച് ഹാളിൽ നടന്നു. പാസ്റ്റർ ഒ.എം. ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ എഡ്വിൻ തങ്കച്ചൻ സങ്കീർത്തനം വായിച്ചു. പാസ്റ്റർമാരായ ജേക്കബ് ദാനിയേൽ, ജോൺ ജോസഫ്, പി.സി തോമസ്, കെ. എ ജേക്കബ് എന്നിവർ വചനത്തിൽ നിന്നും പ്രബോധിപ്പിച്ചു. 1കൊരി.1:9 ആസ്പദമാക്കി പാസ്റ്റർ ഷിബു ജോസഫ് മുഖ്യസന്ദേശം നൽകി. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ദാനിയേൽ, പി.സി തോമസ്, ബ്രദർ ബാബു എം. ജോസഫ് തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സഭാ വിശ്വാസികൾ പങ്കെടുത്തു.