മാസയോഗം

മാസയോഗം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം മാർച്ച് 14-ന് ഇല്ലിവളവ് ഐ.ആർ.എ ഹാളിൽ നടന്നു. പാസ്റ്റർ സാബു എം. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ എഡ്വിൻ തങ്കച്ചൻ സങ്കീർത്തനം വായിച്ചു. പാസ്റ്റർമാരായ പി.സി തോമസ്, ജേക്കബ് ദാനിയേൽ, ഷിബു ജോസഫ്, ജോൺ ജോസഫ്, ഒ.എം ജോർജ്, എം.ജെ ചാക്കോ എന്നിവർ സാക്ഷ്യങ്ങളും പ്രബോധനങ്ങളുമറിയിച്ചു. ഹഗ്ഗായി 2:23 ആസ്പദമാക്കി പാസ്റ്റർ പി.സാംകുട്ടി സമാപന സന്ദേശം നൽകി. ദൈവത്തിൽ നിന്നും അകന്നു പോയ യിസ്രായേലിനു വലിയ പരാജയങ്ങൾ സംഭവിച്ചു. അവരുടെ ദൈവാലയം നശിപ്പിക്കപ്പെടുകയും അവർ പ്രവാസികളാകുകയും ചെയ്തു. എന്നാൽ കോരശിൻ്റെ കാലത്ത്  ദൈവാലയം പുതുക്കി പണിയുകയും ചെയ്തു. അതിനു വേണ്ടി സെരുബാബേൽ മുൻകൈ എടുത്തു. ഇതു പോലെ ദൈവീക പദ്ധതികൾ പ്രദ്ധതികൾ നടപ്പാക്കുവാൻ ദൈവജനം മുമ്പോട്ടു വരണമെന്ന് പാസ്റ്റർ സാംകുട്ടി തൻ്റെ സന്ദേശത്തിൽ പറഞ്ഞു. കോട്ടയം പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. പാസ്റ്റർ ഒ.എം ജോർജ് ഈ സഭയിൽ ശുശ്രൂഷിക്കുന്നു.