മാസയോഗം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം ജൂലൈ 12-ന് വാഴൂർ 15-ാം മൈൽ ഐ.ആർ.എ ബേർശേബാ സഭയിൽ നടന്നു. പാസ്റ്റർ സാബു എം. ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജേക്കബ് ദാനിയേൽ സങ്കീർത്തനം വായിച്ചു. പാസ്റ്റർ പി.സാംകുട്ടി മുഖ്യസന്ദേശം നൽകി. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സഭകളിൽ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുത്തു.

