മാസയോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം പാടിമൺ ഐ.ആർ.എ സഭയിൽ പാസ്റ്റർ ഷിബു ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്നു. പാസ്റ്റർ സാബു എം. ജോസഫ് 95-ാം സങ്കീർത്തനം വായിച്ചു. പാസ്റ്റർ പി. സാംകുട്ടി വചനം ശുശ്രൂഷിച്ചു. നമ്മുടെ ബലഹീനതകളിൽ ദൈവം നമ്മെ ശക്തീകരിക്കുകയും രോഗങ്ങളെ സൗഖ്യമാക്കുകയും ചെയ്യുമെന്ന് (യാക്കോ. 5:13, 14) അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. പാസ്റ്റർ ജേക്കബ് ദാനിയേൽ സമാപന പ്രാർത്ഥന നടത്തി. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഐ.ആർ.എ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുത്തു. പാസ്റ്റർ എഡ്വിൻ തങ്കച്ചൻ പാടിമൺ സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു.