മാസയോഗം

മാസയോഗം

കോട്ടയം: ദൈവജനത്തിന്റെ ഉയർച്ചയുടെയും വിജയത്തിന്റെയും കൊടിയാണ് കർത്താവായ യേശു ക്രിസ്തു എന്ന് ഐ.ആർ.എ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സാംകുട്ടി. ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ പ്രാദേശിക സഭയായ കോട്ടയം വേളൂർ ഐ.ആർ.എ ഹെബ്രോൻ സഭയിൽ ഇന്നു നടന്ന മാസയോഗത്തിൽ സങ്കീ: 20: 5-ാം വാക്യം ആധാരമാക്കി മുഖ്യ വചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൽ അനേകം കൊടികൾ-വിവിധ അർത്ഥങ്ങളുള്ള കൊടികളുണ്ട്. യിസ്രായേൽ പാളയത്തിൽ വിവിധ കൊടികൾ ഗോത്രങ്ങൾക്കുണ്ടായിരുന്നു. ഇവിടെ ഒരു വിജയത്തിന്റെ കൊടിയെക്കുറിച്ചു സങ്കീർത്തനത്തിൽ കാണാം. നമ്മുടെ കർത്താവ് നമുക്ക് ജയത്തിന്റെയും ഉയർച്ചയുടെയും കൊടിയാണ്; സ്നേഹത്തിന്റെ കൊടിയാണ്-അദ്ദേഹം വചന സന്ദേശത്തിൽ പറഞ്ഞു.

പാസ്റ്റർ പി.സി.തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ ഒ.എം. ജോർജ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജേക്കബ് ദാനിയേൽ സങ്കീർത്തനം വായിച്ചു. പാസ്റ്റർമാരായ ജേക്കബ് ജോർജ്, സാബു എം. ജോസഫ്, ഷിബു ജോസഫ്, പി.സി.തോമസ്, ജോൺ ജോസഫ്, സുവി. എം.ജെ ചാക്കോ എന്നിവർ പ്രബോധനങ്ങൾ നൽകി. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. പാസ്റ്റർ ജോൺ ജോസഫ് വേളൂർ സഭയിൽ ശുശ്രൂഷിക്കുന്നു.