കൺവൻഷൻ
കർത്താവിൻ്റെ ശിഷ്യന്മാരാകുക: പാസ്റ്റർ പി.സി ജേക്കബ്
കോട്ടയം : ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ 31-ാമത് ജനറൽ കൺവൻഷന് അനുഗ്രഹ സമാപ്തി. ജനുവരി 9 മുതൽ 11 വരെ വാഴൂർ 15-ാം മൈൽ ബേർ-ശേബാ ഗ്രൗണ്ടിൽ നടന്ന ജനറൽ കൺവൻഷൻ സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ് ഉദ്ഘാടനം ചെയ്തു. വിശ്വാസികളാകുവാൻ ആർക്കും കഴിയും, ശിഷ്യന്മാർ ആകുവാൻ പ്രയാസമാണ്. എന്നാൽ വചനത്തിൻ്റെ സത്യം അറിഞ്ഞ ദൈവ മക്കൾ അതിൽ നിലനിൽക്കുന്ന, ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിക്കുന്ന യഥാർത്ഥ ശിഷ്യന്മാരാകണമെന്ന് (യോ.8:31,32; മത്തായി 28:19,20) ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പാസ്റ്റർ വർഗീസ് പി. ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ സജോ തോണിക്കുഴിയിൽ എബ്രാ.3:1 ആസ്പദമാക്കി പ്രസംഗിച്ചു.

രണ്ടാം ദിവസം (ജനു.10) രാത്രി പാസ്റ്റർ ഷിബു ജോസഫിൻ്റെ (ജോ. സെക്രട്ടറി) അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റോമർ 11:5 അടിസ്ഥാനമാക്കി പാസ്റ്റർ അനീഷ് ചെങ്ങന്നൂർ പ്രസംഗിച്ചു.
കൺവൻഷൻ ക്വയർ

കൺവൻഷൻ വീഡിയോ👇(ഒന്നാം ദിവസം)
(രണ്ടാം ദിവസം)👆
സംയുക്ത സഭായോഗം


11-ന് ഞായറാഴ്ച രാവിലെ 9ന് ആരംഭിച്ച ഐആർഎ സഭകളുടെ സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ സാബു എം. ജോസഫ് (ട്രഷറർ) അധ്യക്ഷനായിരുന്നു. പാസ്റ്റർ ഒ.എം ജോർജ് സങ്കീർത്തനം വായിച്ചു.
നഷ്ടപ്പെട്ടത് ദൈവജനം തിരികെ പ്രാപിക്കണം : പാസ്റ്റർ പി. സാംകുട്ടി
ഐആർഎ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി.സാംകുട്ടി സമാപന സന്ദേശം നൽകി. ആത്മീയ ജീവിതത്തിൽ നഷ്ടപ്പെട്ടത് ദൈവജനം തിരികെ പ്രാപിക്കണം. ദൈവം മടക്കി തരുന്നവനാണ്. നാം കർത്താവിനുവേണ്ടി ചെയ്യുന്നതിനെല്ലാം ദൈവം പ്രതിഫലം തരുമെന്നും ഇയ്യോബ് 41:11 ആസ്പദമാക്കി അദ്ദേഹം സമാപന സന്ദേശത്തിൽ പറഞ്ഞു. 

പാസ്റ്റർ പി.സി ജേക്കബ് തിരുവത്താഴ ശുശൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ പി.എം ജോസഫ് സമാപന പ്രാർത്ഥന നടത്തി.
ജനറൽ കൺവൻഷനോടനുബന്ധിച്ച് വനിതാ-യുവജന-ശുശ്രൂഷക സമ്മേളനങ്ങളും നടത്തപ്പെട്ടു.
ശുശ്രൂഷകരെ ആദരിച്ചു![]()
സഭാ യോഗാനന്തരം നടന്ന പ്രത്യേക സമ്മേളനത്തിൽ, ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളിൽ 70 വയസ് പിന്നിട്ട കർത്തൃ വേലക്കാരെ ആദരിച്ചു. ദൈവ ദാസന്മാരായ പി.എം. ജോസഫ്, പി.സി തോമസ്, എം.ജെ ചാക്കോ എന്നിവർക്ക് ഐ.ആർ.എ യുടെ ആദര സൂചകമായി പാസ്റ്റർമാരായ പി.സാംകുട്ടി, പി.സി ജേക്കബ് എന്നിവർ മെമൻ്റോകൾ നൽകി.
ബൈബിൾ വായനയ്ക്ക് സ്നേഹോപഹാരം
ഇന്ത്യാ റിവൈവൽ അസംബ്ലി ഓൺലൈൻ മാധ്യമമായ ക്രിസ്റ്റ്യൻ ഫോക്കസിൽ കൂടുതൽ ദിവസങ്ങളായി ബൈബിൾ വായിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റർ സുഭി സുരേന്ദ്രന് പാസ്റ്റർ പി.സി ജേക്കബ് ഐ.ആർ.എയുടെ സ്നേഹോപഹാരവും മെമൻ്റോയും നൽകി.

1 മണിക്ക് ആർ.വൈ.എം- സണ്ടേസ്കൂൾ വാർഷിക സമ്മേളനം നടന്നു. താലന്ത് പരിശോധനയിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി.
ആർ.വൈ.എം സമ്മേളനം
കോട്ടയം/വാഴൂർ : ഐആർഎ യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 10-ന് സെമിനാറും താലന്ത് പരിശോധനയും നടന്നു. രാവിലെ 10-ന് പ്രസിഡൻ്റ് പാസ്റ്റർ എഡ്വിൻ തങ്കച്ചൻ്റെ അധ്യക്ഷതയിൽ പാസ്റ്റർ സാബു എം. ജോസഫ് ഉദ്ഘാടനം ചെയ്തു. രാവിലത്തെ സെഷനിൽ ‘ട്രാൻസ്ഫോർമേഴ്സ് ‘ ടീം (കൊച്ചി) മോട്ടിവേഷൻ ക്ലാസുകൾ, വചന സന്ദേശം, ഗാനപരിശീലനം, പപ്പറ്റ് ഷോ എന്നിവ നടത്തി. ഉച്ചതിരിഞ്ഞ് പൊതു മത്സരങ്ങൾ നടന്നു. സെക്രട്ടറി ഷിനു ജേക്കബ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഗാന പരിശീലനം വീഡിയോ👇
താലന്ത് പരിശോധനാ-മത്സര ഇനങ്ങളിൽ കൂടുതൽ പോയിൻ്റുകൾ നേടിയ ഐആർഎ 15-ാം മൈൽ സഭയ്ക്ക് എവറോളിങ് ട്രോഫി സമ്മാനിക്കുന്നു![]()


