ഐ.ആർ.എ. ഇവാഞ്ചലിസം ബോർഡ് യോഗം

കോയിൻ ബോക്സ് വിതരണോദ്ഘാടനം
മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം മിഷൻ ബോർഡിന്റെ ഈ വർഷത്തെ പ്രഥമ യോഗം ജനുവരി 14-ന് പാസ്റ്റർ ജേക്കബ് ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ ആനിക്കാട് ഐ.ആർ.എ മഹനയീം സഭാ ഹാളിൽ നടന്നു. പാസ്റ്റർ ഷിബു ജോസഫ് സങ്കീർത്തനം വായിച്ചു. സെക്രട്ടറി പാസ്റ്റർ ഒ.എം. ജോർജ് ഇവാഞ്ചലിസം ബോർഡിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. പ്രസിഡന്റ് പാസ്റ്റർ സാബു എം. ജോസഫ് വചന സന്ദേശം നൽകി. പാസ്റ്റർ ജോബ് ചാക്കോ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു. ഇവാഞ്ചലിസം ബോർഡിന്റെ ഫണ്ട് ശേഖരണാർത്ഥം സഭകൾക്കുള്ള കോയിൻ ബോക്സ് പാസ്റ്റർ സാബു എം.ജോസഫിനു നൽകിക്കൊണ്ട് പാസ്റ്റർ പി.സി.തോമസ് (ട്രഷറർ, ഇ.എം.ബി) വിതരണോദ്ഘാടനം നിർവഹിച്ചു. ബ്രദർ എം.ജെ ബാബു കൃതജ്ഞത പറഞ്ഞു.