പരസ്യ യോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ പരസ്യ യോഗവും ലഹരി വിരുദ്ധ പ്രചരണവും നാളെ (ഒക്ടോബർ 8 ശനി) കോട്ടയം ജില്ലയിലെ വേളൂർ, മാണിക്കുന്നം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നടക്കും. രാവിലെ 10-ന് ആരംഭിക്കുന്ന പ്രവർത്തനങ്ങൾക്ക് പാസ്റ്റർമാരായ ഒ.എം. ജോർജ്, പി.സി.തോമസ് എന്നിവർ നേതൃത്വം നൽകും.