കുട്ടികളുടെ സമ്മേളനവും സഹായ വിതരണവും

കുട്ടികളുടെ സമ്മേളനവും  സഹായ വിതരണവും

കോട്ടയം/വാഴൂർ: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയും വിദ്യാഭ്യാസ സഹായ വിതരണവും മെയ് 25 ഉച്ചകഴിഞ്ഞ് 3 മണിക്ക് 15-ാം മൈൽ ഐ.ആർ.എ സഭാ ഹാളിൽ നടന്നു. പാസ്റ്റർ സാബു എം. ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 68 കുട്ടികൾക്ക് ധനസഹായം വിതരണം ചെയ്തു. റവ. മാത്യൂസ് ഇട്ടിയും കുടുംബവുമാണ് ഇതിനാവശ്യമായ തുക നൽകിയത്.  പാസ്റ്റർമാരായ ഒ.എം. ജോർജ്, ജോൺ ജോസഫ്, എഡ്വിൻ സണ്ണി എന്നിവർ ആശംസകളറിയിച്ചു. SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഏയ്ഞ്ചലിൻ ഷിനുവിനെ ഐ.ആർ.എ സണ്ടേസ്കൂൾ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിക്കുകയും മെമൻ്റോ നൽകുകയും ചെയ്തു. പാസ്റ്റർ ജേക്കബ് ദാനിയേൽ സ്വാഗതവും ബ്രദർ മനോജ് പാടിമൺ നന്ദിയും പറഞ്ഞു.