കൺവൻഷൻ

കൺവൻഷൻ

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി 29-ാമത് വാർഷിക കൺവെൻഷന് കറുകച്ചാലിനു സമീപം പനയമ്പാല അഴകത്ത് ഓഡിറ്റോറിയത്തിൽ ഇന്ന് തുടക്കം. രാവിലെ 10-ന് യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ക്യാമ്പ് ആരംഭിക്കും. വിവിധ മത്സര ഇനങ്ങളിൽ താലന്ത് പരിശോധന നടക്കും. നാളെ രാവിലെ 10 മുതൽ നടക്കുന്ന ആർ.ഡബ്ല്യു.എം വനിതാ സമ്മേളനത്തിൽ സിസ്റ്റർ കൊച്ചുമോൾ സന്തോഷ് വചനം ശുശ്രൂഷിക്കും. ഉച്ചതിരിഞ്ഞ് 2 മണിക്ക് ശുശ്രൂഷക സമ്മേളനവും ഉണ്ടായിരിക്കും. ഇന്നും നാളെയും നടക്കുന്ന രാത്രി പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ സാബു എം. ജോസഫ്, പി.സാംകുട്ടി എന്നിവർ വചനം പ്രസംഗിക്കും. 28-ന് രാവിലെ 9 മുതൽ 12 വരെ നടക്കുന്ന സംയുക്ത ആരാധനാ യോഗത്തോടും പുത്രികാ സംഘടനകളുടെ വാർഷിക മീറ്റിംഗുകളോടും കൂടി സമാപിക്കും. സഭാ യോഗത്തിൽ പാസ്റ്റർ പി.സാംകുട്ടി മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും.