കൺവൻഷൻ

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി 29-ാമത് വാർഷിക കൺവൻഷനും യുവജന ക്യാമ്പും ജനുവരി 26 മുതൽ 28 വരെ കറുകച്ചാലിനു സമീപം പനയമ്പാല മോടയിൽപ്പടി അഴകത്ത് ടവറിൽ നടക്കും. 26-ന് രാവിലെ 9 മുതൽ റിവൈവൽ യൂത്ത് മൂവ്മെന്റ് താലന്ത് പരിശോധന, 27-ന് രാവിലെ 10 മുതൽ സഭയുടെ വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റ് (ആർ.ഡബ്ല്യു.എം) സമ്മേളനം, ഉച്ചകഴിഞ്ഞ് ശുശ്രൂഷക സമ്മേളനം, 28-ന് രാവിലെ 9 മുതൽ സഭകളുടെ സംയുക്ത ആരാധന, പുത്രികാ സംഘടനകളുടെ വാർഷിക മീറ്റിംഗ് എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. പാസ്റ്റർമാരായ സാബു എം. ജോസഫ്, ഒ.എം ജോർജ്, ഷിബു ജോസഫ്, ജോൺ ജോസഫ്, ബ്രദർ ഷിനു ജേക്കബ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.