കൺവൻഷൻ

കൺവൻഷൻ

കോട്ടയം : കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ 31-ാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 9 മുതൽ 11 വരെ വാഴൂർ 15-ാം മൈൽ ഐആർഎ ബേർ-ശേബാ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ പി.സാംകുട്ടി (ഐആർഎ വൈസ് പ്രസിഡൻ്റ്) ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ അനീഷ് ചെങ്ങന്നൂർ, സജോ തോണിക്കുഴിയിൽ, പി.സി ജേക്കബ് (സഭാ ജന. സെക്രട്ടറി) എന്നിവർ വചനം പ്രസംഗിക്കും. സിസ്റ്റർ ബ്ലെസി ജോഷി (മാവേലിക്കര) വനിതാ സെമിനാറിൽ ശുശ്രൂഷിക്കും. പാസ്റ്റർ എഡ്വിൻ തങ്കച്ചൻ, പാസ്റ്റർ ജോൺ ജോസഫ്, ബ്രദർ ഷിനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ഐആർഎ ക്വയർ ‘റിവൈവൽ സിങ്ങേഴ്സ്’ ഗാന ശുശ്രൂഷ നയിക്കും.

ജനുവരി 9-ന് രാവിലെ 10-ന് ഐ.ആർ.എ വനിതാ വിഭാഗമായ ആർ.ഡബ്ല്യു.എമ്മിൻ്റെ നേതൃത്വത്തിൽ വനിതാ സെമിനാർ, 10-ന് ശനിയാഴ്ച രാവിലെ 10 മുതൽ ആർ.വൈ.എം താലന്ത് പരിശോധന, സെമിനാർ, 11-ന് ഞായറാഴ്ച രാവിലെ സ്നാനം, സംയുക്ത സഭായോഗം, കർത്തൃമേശ ശുശ്രൂഷ എന്നിവ നടക്കും. 1 മണിക്ക് നടക്കുന്ന യൂത്ത്-സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തോടെ കൺവൻഷൻ സമാപിക്കും.

രക്ഷാധികാരി റവ. മാത്യൂസ് ഇട്ടി, ഉപദേശക സമിതിയംഗങ്ങളായ പാസ്റ്റർ പി. സാംകുട്ടി, പാസ്റ്റർ പി. സി ജേക്കബ്, പാസ്റ്റർ ജേക്കബ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ കമ്മിറ്റിയംഗങ്ങളായ പാസ്റ്റർമാരായ സാബു എം. ജോസഫ് (കൺവീനർ), പാസ്റ്റർമാരായ ഷിബു ജോസഫ്, ഒ.എം. ജോർജ്, വർഗീസ് പി.ജോസഫ് (പ്രോഗ്രാം), പാസ്റ്റർ ജേക്കബ് ദാനിയേൽ, ബ്രദർ ലിജോ ജോൺ (ഫുഡ്), മോൻസി വർഗീസ്, ലിജോ ജോൺ, ബിനോയ് വല്യുഴത്തിൽ, സാബു ഇളപ്പുങ്കൽ (പന്തൽ), ബ്രദർ ഷിനു ജേക്കബ്, പാസ്റ്റർ എഡ്വിൻ തങ്കച്ചൻ (യൂത്ത് കോ-ഓർഡിനേറ്റേഴ്സ്), ഷിനി ജോൺ, ശാന്തമ്മ എഡ്വിൻ, റീനാ മനോജ്‌ (വനിതാ കോ-ഓർഡിനേറ്റേഴ്സ്), ബ്രദർ ഇ. എം. റോയിച്ചൻ, മനോജ്‌ പാടിമൺ, സിജോമോൻ സാബു (പബ്ലിസിറ്റി) എന്നിവർ കൺവൻഷൻ്റെ വിജയകരമായ ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്നു.