കൺവൻഷൻ

കൺവൻഷൻ

കറുകച്ചാൽ/കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ 28-ാമത് വാർഷിക കൺവെൻഷനു ഇന്നു തുടക്കം. ഇല്ലിവളവ് മൂലേപ്പടി ഐ.ആർ.എ സഭാ ഗ്രൗണ്ടിൽ പാസ്റ്റർ ഒ.എം. ജോർജിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ടു 6.30-നു ആരംഭിക്കുന്ന കൺവൻഷൻ പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോബി റ്റി. അലക്സ് വചനം പ്രസംഗിക്കും. ബിജു പമ്പാവാലി, റിവൈവൽ സിംഗേഴ്സ് എന്നിവർ ഗാനശുശ്രൂഷ നയിക്കും. നാളെ രാവിലെ 9 മുതൽ സഭയുടെ യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റ് ജനറൽ ക്യാമ്പും താലന്ത് പരിശോധനയും  നടക്കും. വൈകിട്ട് പാസ്റ്റർ പി. സി ജേക്കബ് (ജന: സെക്രട്ടറി, ഐ.ആർ.എ) ദൈവ വചന സന്ദേശം നൽകും. സഭയുടെ പുത്രികാ സംഘടനകളുടെയും ശുശ്രൂഷകന്മാരുടെയും സമ്മേളനങ്ങൾ എന്നിവയും കൺവൻഷനോടനുബന്ധിച്ചു ഉണ്ടായിരിക്കും. 25-ന് ഞായറാഴ്ച രാവിലെ 9 മുതൽ നടക്കുന്ന സഭകളുടെ സംയുക്ത സഭായോഗത്തോടു കൂടി കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ സാബു എം. ജോസഫ്, ഷിബു ജോസഫ്, ഒ.എം. ജോർജ് എന്നിവർ കൺവൻഷന്റെ ക്രമീകരണങ്ങൾക്കും പാസ്റ്റർ ജോൺ ജോസഫ് (ആർ.വൈ.എം പ്രസിഡന്റ്), ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി) എന്നിവർ യുവജന ക്യാമ്പിനും നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: +918075924428, +919747459561
+919746775498 (RYM സെക്രട്ടറി)