കൺവെൻഷൻ
കറുകച്ചാൽ/കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ 28-ാമത് വാർഷിക കൺവെൻഷനും യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റ് ജനറൽ ക്യാമ്പും ഡിസംബർ 23 മുതൽ 25 വരെ ഇല്ലിവളവ് ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ ജേക്കബ് ജോർജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ പി. സി ജേക്കബ് (ജന: സെക്രട്ടറി, ഐ.ആർ.എ), ജോബി റ്റി. അലക്സ് എന്നിവർ ദൈവ വചന സന്ദേശം നൽകും. ഡിസംബർ 24 ശനിയാഴ്ച രാവിലെ 9 മുതൽ ആർ.വൈ.എം ക്യാമ്പും താലന്തു പരിശോധനയും നടക്കും. സഭയുടെ പുത്രികാ സംഘടനകളുടെയും ശുശ്രൂഷകന്മാരുടെയും സമ്മേളനങ്ങൾ എന്നിവയും കൺവൻഷനോടനുബന്ധിച്ചു നടക്കും. കൺവൻഷനു മുന്നോടിയായി ഡിസംബർ 1 മുതൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഐ.ആർ.എ-യുടെ പ്രാദേശിക സഭകളിൽ നടന്നുകൊണ്ടിരിക്കുന്നു. 25-ന് ഞായറാഴ്ച രാവിലെ 9 മുതൽ നടക്കുന്ന സഭകളുടെ സംയുക്ത സഭായോഗത്തോടു കൂടി കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ സാബു എം. ജോസഫ്, ഷിബു ജോസഫ്, ഒ.എം. ജോർജ് എന്നിവർ കൺവൻഷന്റെ ക്രമീകരണങ്ങൾക്കും പാസ്റ്റർ ജോൺ ജോസഫ് (ആർ.വൈ.എം പ്രസിഡന്റ്), ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി) എന്നിവർ യുവജന ക്യാമ്പിനും നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: +918075924428, +919747459561
+919746775498 (RYM സെക്രട്ടറി)

