പ്രാർത്ഥന

പ്രാർത്ഥന

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക പ്രാർത്ഥന ഇന്ന്.
രാവിലെ 6 മണിക്ക് ആരംഭിച്ച് നാളെ രാവിലെ 6 മണി വരെയാണ് പ്രാർത്ഥന. ഇടവേളകളില്ലാതെ നടക്കുന്ന ഈ മുഴു ദിന പ്രാർത്ഥനയിൽ ഇന്ത്യയ്ക്കു പുറമെ അമേരിക്ക, സൗദി അറേബ്യ, ദുബായി, മാൽദീവ്സ് (Maldives) എന്നിവിടങ്ങളിൽ നിന്നും 80-ലധികം  ആളുകൾ പങ്കെടുക്കും.

ഒരാൾ അരമണിക്കൂർ എന്ന നിലയിൽ സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്താണ് വിവിധ സ്ഥലങ്ങളിലിരുന്നുകൊണ്ട് ഈ പ്രാർത്ഥനാ ചങ്ങലയിൽ കണ്ണികളാകുന്നത്.