കൺവൻഷൻ

കൺവൻഷൻ

വയനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭ വയനാട് സെൻ്റർ കൺവൻഷൻ ഫെബ്രുവരി 6 മുതൽ 9 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഐപിസി വയനാട് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷാജി എം. പോൾ, ജോയി പാറയ്ക്കൽ എന്നിവർ പ്രസംഗിക്കും. കോഴിക്കോട് ബ്ലസ് സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും.