കൺവൻഷൻ

ഇടുക്കി: കാഞ്ഞാർ മൗണ്ട് മോറിയ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത വിരുന്നും ഫെബ്രുവരി 21 മുതൽ 23 വരെ കാഞ്ഞാർ ഇന്ദിര റീജൻസി ഒഡിറ്റോറിയത്തിൽ നടക്കും. ഐപിസി തൊടുപുഴ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ പി.കെ രാജൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സാം മാത്യു, ജോയി പാറയ്ക്കൽ, സജോ തോണിക്കുഴിയിൽ എന്നിവർ പ്രസംഗിക്കും. കണ്ണൂർ പോൾസൺ & ടീം ഗാന ശുശ്രൂഷ നയിക്കും.