കൺവൻഷൻ
കോട്ടയം : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34-ാമത് കാനം സെൻ്റർ കൺവൻഷൻ ഡിസംബർ 12 മുതൽ 15 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.എം ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ രാജു ആനിക്കാട്, അനീഷ് കാവാലം, എബി ഏബ്രഹാം, സുഭാഷ് കുമരകം, സാബു ചാപ്രത്ത്, സജി കാനം എന്നിവർ പ്രസംഗിക്കും. സെൻ്റർ ക്വൊയർ ഗാനശുശ്രൂഷ നയിക്കും.

