ജൂബിലി ആഘോഷം
വയനാട് : രജത ജൂബിലി നിറവിൽ പുൽപ്പള്ളി ചെറ്റപ്പാലം എബെനെസർ ഇന്ത്യാ പെന്തകോസ്ത് ദൈവസഭ. കഴിഞ്ഞ രണ്ടര നൂറ്റാണ്ട് പുൽപ്പള്ളി മേഖലയിൽ സുവിശേഷികരണത്തിൽ വലിയ പങ്ക് വഹിക്കാൻ സഭക്ക് കഴിഞിട്ടുണ്ട്. ജനുവരി മുതൽ ഏപ്രിൽ 30 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ രജത ജൂബിലിയുടെ ഭാഗമായി സഭ നടത്തുന്നുണ്ട്.
ഉപവാസ പ്രാർത്ഥന, മുതിർന്നവരെ ആദരിക്കൽ,100 മണിക്കൂർ ചെയിൻ പ്രയർ, ബ്ലഡ് ഡൊണേഷൻ ക്യാമ്പ്, ഫാമിലി സെമിനാർ, മുറ്റത്ത് കൺവെൻഷൻ,പരസ്യ യോഗങ്ങൾ, ഏപ്രിൽ 25,26 തിയതികളിൽ കൺവെൻഷനും സംഗീത വിരുന്നും നടത്തും. അഘോഷ പരിപാടികളുടെ നടത്തിപ്പ് സിൽവർ ജൂബിലി കമ്മിറ്റിക്കാണ്. കൺവീനർ ആയി സഭാ അധ്യക്ഷൻ പാ. ടി വി ജോയിയെയും പ്രോഗ്രാം കോർഡിനേറ്റർ ആയി ജിബിൻ വർഗീസിനെയും കമ്മിറ്റി തിരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്
+91 99466 10662

