ഇനി…ബൈഡനൊ

ഇനി…ബൈഡനൊ

സ്വന്തം ലേഖകൻ

വാഷിങ്ഡൺ :അമേരിക്കൻ ഇലക്ഷൻ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത  വീറും വാശിയും ഏറിയ പോരാട്ടത്തിന് തിരശീല വീഴുമ്പോൾ അമേരിക്കയുടെ ഭരണ തലവനായി  ജോ ബൈഡൻ മാറുന്ന കാഴ്ച ആണ് ലോകം കഴിഞ്ഞ മണിക്കൂറുകളിൽ ശ്രെദ്ധചെലുത്തുന്നത് .വോട്ടെടുപ്പിൻ്റെ ആദ്യ ദിവസങ്ങളിൽ ട്രംപ് ജയിക്കുമെന്നുള്ള പ്രതീതി  ഉണ്ടായിരുന്നു എങ്കിലും പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി യപ്പോൾ  മുതൽ ജോ ബൈഡൻ മുന്നിട്ടു നിന്നു. അവസാനമായി 270 എന്ന മാജിക് സംഖ്യയിലേക്കുള്ള കുതിപ്പ്  അവസാനിക്കുമ്പോൾ അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ട് (78 ) എന്ന പദവിയുമായി  അമേരിക്കയുടെ 46 – മത് പ്രസിഡണ്ട് ആയി  ജോ ബൈഡൻ അധികാരം ഏറ്റെടുക്കുകയാണ് . അമേരിക്ക ഒന്നാമത് എന്ന മുദ്രാവാക്യം ഉയർത്തി  2016 ൽ പ്രസിഡൻഡ് പദവിയിൽ എത്തിയ ട്രംപ് കഴിഞ്ഞ നാലു വർഷങ്ങൾ കൊണ്ട് അമേരിക്കൻ സമ്പത് വ്യവസ്ഥയെ വീണ്ടും ലോകത്തിൻ്റെ നെറുകയിലേക്ക് പിടിച്ചുയർത്തി അപരാജിതനായി മുന്നേറുമ്പോൾ ആണ് കോവിഡ്- 19 അമേരിക്കയെ വട്ടം ചുറ്റിച്ചത്.
ട്രംപിൻ്റെ പരാജയം രാജ്യത്തെ യാഥാസ്ഥിക ക്രൈസ്‌തവ സമൂഹത്തെ പ്രേത്യകിച്ചും പ്രൊട്ടസ്റ്റന്റ് ക്രൈസ്‌തവരെ നിരാശരാക്കിയെങ്കിലും താൻ കഴിഞ്ഞ നാല് വര്ഷം ചെയ്തെടുത്ത കാര്യങ്ങൾ ഒരു പരിധി വരെയെങ്കിലും അമേരിക്കയുടെ മത മൗലിക, ധാർമിക സ്വഭാവ ഘടനയെ പെട്ടെന്ന് ഇല്ലായ്മ ചെയ്യാൻ കഴിയുന്ന ഒന്നല്ല . അമേരിക്കയുടെ ഉയർച്ചക്കും, ഇസ്രായേലിൻ്റെ സമാധാനത്തിനും , ഇന്ത്യയുടെ നന്മക്കും യാഥാസ്ഥിക ക്രൈസ്‌തവർക്കും ലോക രാജ്യങ്ങൾക്കും ഒരുപോലെ അനുഗ്രഹമായി പുതിയ ഭരണകൂടം മാറട്ടെ എന്ന് പ്രാർത്ഥിക്കാം..