കൺവൻഷൻ

കൺവൻഷൻ

മലപ്പുറം: അഗപ്പെ ഗോസ്‌പൽ മിഷൻ്റെ 29-ാമത് ജനറൽ കൺവൻഷൻ ജനുവരി 24 ബുധൻ മുതൽ 28 ഞായർ വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ നടക്കും. പ്രസിഡൻ്റ് പി. എം അലക്സാണ്ടർ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ ഫെയ്ത്‌ ബ്ലസ്സൻ, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ കെയ്‌സി ജോർജ്, പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ, പാസ്റ്റർ ജോയി പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ആൻസി പൗലോസ് വചന ശുശ്രൂഷ നടത്തും. ജനുവരി 24 ബുധനാഴ്‌ച രാവിലെ 9 മണിക്ക് അഗപ്പെ ബൈബിൾ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഗ്രാജുവേഷൻ സർവീസ് ഉണ്ടായിരിക്കും. പകൽ മീറ്റിംഗുകളിൽ പൊതു സമ്മേളനം, ശുശ്രൂഷക സമ്മേളനം, സഹോദരി സമ്മേളനം, സണ്ടേസ്‌കൂൾ & യൂത്ത് സമ്മേളനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. 28-ന് ഞായറാഴ്‌ച രാവിലെ 8.30ന് ആരംഭിക്കുന്ന സംയുക്ത സഭായോഗത്തോടുകൂടി കൺവൻഷൻ സമാപിക്കും. പാസ്റ്റർ ജോസ് പത്തനാപുരത്തിന്റെ നേതൃത്വത്തിൽ അഗപ്പെ മ്യൂസിക് ടീം ഗാന ശുശ്രൂഷ നിർവ്വഹിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സഭാ വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും. കൂടാതെ തമിഴ്‌നാട് കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത്, ആസാം, ഡൽഹി, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അഗപ്പെ മിഷൻ ശുശ്രൂഷകന്മാരും നിലമ്പൂരിൻ്റെ ഈ ആത്മീയ സംഗമത്തിൽ പങ്കുചേരുന്നതാണ്.