ഐസിപിഎഫ് ക്യാമ്പ്

വയനാട്: ഇൻ്റർ കോളേജിയറ്റ് പ്രെയർ ഫെലോഷിപ് (ഐസിപിഎഫ്) കേരള സ്റ്റേറ്റ് മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന മലബാർ ക്യാമ്പ് സെപ്തംബർ 14 മുതൽ മീനങ്ങാടി ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ നടക്കും. സെപ്തംബർ 14 നു ൈ കൈവകുന്നേരം 4-ന് ആരംഭിക്കുന്ന ക്യാമ്പ് 16ന് രാത്രി പത്തു മണിക്ക് അവസാനിക്കും. 15 വയസ്സ് മുതൽ 25 വയസ്സ് വരെ ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് പ്രവേശനം. വിവിധ സെക്ഷനുകളിൽ പ്രഗൽഭരായ ദൈവദാസന്മാർ ക്ലാസ്സുകൾ നയിക്കുന്നതാണ്.