നിത്യതയിൽ

കുമ്പനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗവും മുട്ടുമൺ സഭാംഗവുമായ റാന്നി വെട്ടുമണ്ണിൽ ബ്രദർ വി.ജി. രാജുവും (68) ഭാര്യ റീനായും (56) വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു.
മുട്ടുമൺ ശാരോൻ സഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രാത്രിയിൽ നടന്ന കോട്ടേജ് പ്രയർ കഴിഞ്ഞ് മടങ്ങുമ്പോൾ എതിർ ദിശയിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസും ഇവർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. തൽക്ഷണം ഇരുവരുടെയും മരണം സംഭവിച്ചു. സംസ്ക്കാരം പിന്നീട്. ഗുഡ്ന്യൂസ് ഓഫീസ് മുൻ ജീവനക്കാരിയായ ഗ്രേസി സഹോദരിയാണ്.
ഏക മകൾ ശേബയെയും കുഞ്ഞിനെയും ഗുരുതരാവസ്ഥയിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.