ക്രിസ്തീയ ശുശ്രൂഷയിൽ അര നൂറ്റാണ്ട് പിന്നിട്ടവർക്ക് ആദരം
ശുശ്രൂഷയിൽ അര നൂറ്റാണ്ട് പിന്നിടുന്ന പാസ്റ്റർമാരായ എബ്രഹാം ജോസഫ്, ജോർജ് സി. കുരുവിള, ജോ കുര്യൻ, എം. ഡി സാമുവൽ എന്നിവരെ ആദരിക്കുന്നു
വയനാട്: ക്രിസ്തീയ ശുശ്രൂഷയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ വിവിധ സഭാ നേതാക്കളെ ആദരിക്കാൻ ഒരുകൂട്ടം വിശ്വാസ വൃന്ദവും ചർച്ച് ലീഡേഴ്സും സൂം പ്ലാറ്റ്ഫോമിൽ ഒത്തുകൂടുന്നു. 2025 നവംബർ 24 തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7:00 മുതൽ 9.00 വരെയാണ് പ്രോഗ്രാം. (1.30pm -U. K), (8.30am- Newyork, Toronto), (7.30am-Dallas, Houston, OK, Chicago), (4.30pm – KSA, BAH, KWT, QTR), (5.30pm- UAE, Oman) തുടങ്ങി വിവിധ രാജ്യങ്ങളിലെ ടൈം സോണുകളിൽ ആണ് പ്രോഗ്രാം നടക്കുക.
സീനിയർ ലീഡേഴ്സ് ആയ പാസ്റ്റർ എബ്രഹാം ജോസഫ്-ശാരോൻ ഫെലോഷിപ്പ്, ഡോ. ജോർജ് സി. കുരുവിള NTC ഡെറാഡൂൺ, ഡോ. ജോ കുര്യൻ U.K, പാസ്റ്റർ എം.ഡി. സാമുവൽ-പഞ്ചാബ് എന്നീ സഭാ നേതാക്കന്മാരുടെ ശുശ്രൂഷകൾ ഓർത്തു സ്തോത്രം ചെയ്യുവാനും അവരിൽ നിന്ന് അനുഭവങ്ങൾ കേൾക്കാനും ഹൃദ്യമായ ഒരു ഒത്തുചേരൽ.
വിവിധ സഭാ-സംഘടന നേതാക്കളായ ഡോ. കെ. ജെ. മാത്യു S.I.A.G, ബ്രദർ പി.ജി. വർഗീസ് IET, പാസ്റ്റർ ജോൺ തോമസ്- ശാരോൻ Intl. Gnl. Sec. , പാസ്റ്റർ വൈ. റെജി-C.G.I.ഓവർസിയർ, ഡോ. വിൽസൻ ജോസഫ് -I.P.C U.A.E, ഡോ.പോൾ മാത്യു-ഉദയപൂർ, ഡോ. പി. സി അലക്സാണ്ടർ P.T.L, പാസ്റ്റർ സജി മാത്യു ഗുജറാത്ത് തുടങ്ങിയവർ ആശംസകൾ അറിയിക്കും.
ക്രിസ്തീയ മാധ്യമ പ്രവർത്തകരായ ചാക്കോ കെ. തോമസ്, സജി നടുവത്ര, പാസ്റ്റർമാരായ അനീഷ് കൊല്ലംകോട്, ജിനോയ് കുര്യാക്കോസ് എന്നിവർ ജീവിതരേഖ അവതരിപ്പിക്കും.
ഡോ. ജെയിംസ് ജോർജ് ബഥേൽ – പുനലൂർ,ഡോ. ആനി ജോർജ് FTS മണക്കാല, സിസ്റ്റർ ലൈല ഉമ്മൻ, പാസ്റ്റർ സുധീർകുറുപ്പ് എന്നിവർ നോട്ട് ഓഫ് ഓണർ സമർപ്പിച്ച് സംസാരിക്കും. പാസ്റ്റർമാരായ പി.സി.വർഗീസ്, ജോൺസൺ ജോർജ്, സാം തോമസ് ദോഹ, പി, സി.ജേക്കബ് തുടങ്ങിയവർ ക്രിസ്തീയ ശുശ്രൂഷയിൽ അര നൂറ്റാണ്ട് പിന്നിട്ടവരെ അനുഗ്രഹിച്ചു പ്രാർത്ഥിക്കും.
പാസ്റ്റർമാരായ ഷാജി കുര്യൻ, സി ജെ ആൻഡ്രൂസ്, വർഗീസ് എം. സാമുവൽ, എബ്രഹാം ഉമ്മൻ തുടങ്ങിയവർ വിവിധ സമയങ്ങളിൽ പ്രാർത്ഥന നയിക്കും. സന്ദീപ് വിളമ്പുകണ്ടം സ്വാഗതമാശംസിക്കുകയും പാസ്റ്റർ ജിനോയ് കുര്യാക്കോസ് നന്ദി പ്രകാശനം നിർവഹിക്കുകയും ചെയ്യും. മുഖ്യ സംഘാടകൻ പാസ്റ്റർ കെ. ജെ. ജോബ് വയനാട് ആദിയോടന്തം നേതൃത്വം നൽകും.
സൂം ലിങ്ക് ക്ലിക് ചെയ്യുക.
https://us02web.zoom.us/j/89548037990?pwd=J8aicNhXzsgw7F9Mej6no9oQ5maJau.1
Meeting ID: 895 4803 7990
Passcode: 32 39 41
കൂടുതൽ വിവരങ്ങൾക്ക്:-
Pastor K J Job Wayanad Ph. +91 8157089397, Sandeep Vilumbukandam
Ph.+91 99619 40485 ബന്ധപ്പെടാവുന്നതാണ്.

