ആഗോള ജനസംഖ്യ

ലോക ജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും; അടുത്ത വർഷം ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. 2022ലെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2022 റിപ്പോർട്ട് പ്രകാരം ആഗോള ജനസംഖ്യ ഇന്ന് (നവംബർ 15) എട്ട് ബില്യണിലെത്തുമെന്നാണ് പ്രവചനം. ഇതു സംബ്ബന്ധിച്ചുള്ള പഠന പ്രകാരം, 2023 ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നാണ് റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030-ൽ ഏകദേശം 8.5 ബില്യണിലേക്കും 2050-ൽ 9.7 ബില്യണിലേക്കും വളരുമെന്നാണ് വിലയിരുത്തുന്നത്.