നിത്യതയിൽ

തിരുവല്ല: വെണ്ണിക്കുളം-പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്കു മറിഞ്ഞ് കർത്തൃസന്നിയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, റാന്നി വെസ്റ്റ് സെന്ററിലെ പൂവൻമല സഭാ ശുശ്രൂഷകൻ കുമളി ചക്കുപള്ളം വരയന്നൂർ പാസ്റ്റർ ചാണ്ടി മാത്യു (വി.എം. ചാണ്ടി-48), മക്കളായ ഫേബ (24), ബ്ലെസ്സി (19) എന്നിവരുടെ സംസ്കാരം ഓഗസ്റ്റ് 3 ബുധനാഴ്ച നടക്കും. നാളെ രാവിലെ (ഓഗസ്റ്റ് 2 ചൊവ്വ) 8 മുതൽ 11 മണി വരെ കുമ്പനാട് ബെഥേൽ സഭാഹാളിലും ഉച്ചയ്ക്ക് 12 മുതൽ 2 വരെ റാന്നി പൂവൻമല സഭാ ഹാളിലും മൃതദേഹങ്ങൾ പൊതു ദർശനത്തിനു വെച്ച ശേഷം തങ്ങളുടെ സ്വദേശമായ അണക്കരയിലേക്കു കൊണ്ടുപോകും. 03/08/2022 ബുധനാഴ്ച രാവിലെ 8.00 മണിക്ക് അണക്കര സഭാ ഹാളിൽ ശുശ്രൂഷ ആരംഭിച്ച്, 12 മണിക്ക് അണക്കര ദൈവസഭാ സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് – പാസ്റ്റർ വൈ. റെജി, ഫോൺ-9446911520, പാസ്റ്റർ സജി ജോർജ്, ഫോൺ-9447171222, പാസ്റ്റർ സാകുട്ടി മാത്യു, ഫോൺ- 9947197324.
കട്ടപ്പന സ്വദേശി ഷാന്റിയാണ് പാസ്റ്റർ ചാണ്ടിയുടെ ഭാര്യ. ഓഗസ്റ്റ് 1 തിങ്കളാഴ്ച രാവിലെ എഴുമണിയോടെയായിരുന്നു അതിദാരുണമായ സംഭവം. മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെയാണ് കാർ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്.