സംസ്കാരം ഇന്ന്

ചെന്നിത്തല/ഹരിപ്പാട്: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് സഭയുടെ മുതിർന്ന ശുശ്രൂഷകനും ക്രൈസ്തവ ഗാന രചയിതാവുമായ ഒരിപ്രം ബെഥേൽ വീട്ടിൽ പാസ്റ്റർ ജോൺ വർഗ്ഗീസിന്റെ (മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ-99) സംസ്കാര ശുശ്രൂഷ ഇന്നു നടക്കും. ഹരിപ്പാട് മുട്ടം കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മാർത്തോമ്മാ കുടുംബത്തിൽ യോഹന്നാന്റെയും മറിയാമ്മയുടെയും മകനായി ജനനം. ഇരുപതാം വയസ്സിൽ യേശുവിനെ രക്ഷകനായി സ്വീകരിച്ചു, അന്ന് തന്നെ സ്നാനമേറ്റു. അടുത്ത ദിവസം മുതൽ സുവിശേഷകനായി. തുടർന്ന് മൂന്നു വർഷം സിലോണിൽ പോയി വേദപഠനം. 1955ൽ വിവാഹം.
കറ്റാനം കുന്നിൽ പരേതയായ ലീലാമ്മ വർഗീസ് ആണ് ഭാര്യ. മക്കൾ: മറിയാമ്മ, പാസ്റ്റർ ബോസ് ബി. വർഗീസ് (ചർച്ച് ഓഫ് ഗോഡ്, ബഹ്റൈൻ), ബെഞ്ചമിൻ ബി. വർഗീസ്, പരേതരായ ജോൺ ബി. വർഗീസ്, ജോസ് ബി. വർഗീസ്. മരുമക്കൾ: പാസ്റ്റർ ജേക്കബ് സാമുവൽ, ബാലികാമ്മ ജോൺ, ജോയ്സ് ജോസ്, കെ.ജി രാജൻ (കോടിയാട്ട്), എലിസബത്ത് ബോസ്, വൽസമ്മ ബെഞ്ചമിൻ.
ആദ്യമെഴുതിയ ഗാനം ‘നിൻ സ്നേഹത്താൽ എന്നെ നിറയ്ക്കു നിൻ പേർക്കായി എല്ലാം സഹിക്കും തുടങ്ങി ക്രൈസ്തവർ ഇന്ന് പാടി ആശ്വസിക്കുന്ന അഴലേറും ജീവിത മരുവിൽ നീ തളരുകയോ, ഭാഗ്യനാട്ടിൽ പോകും ഞാൻ, ആശ്ചര്യമേയിതു ആരാൽ വർണിച്ചിടാം, അല്പകാലം മാത്രം ഈ ഭുവിലെ വാസം, ലോകം നിന്നിലുള്ള വെള്ളി പൊന്നിവ എടുത്തിടും, സ്തോത്രഗീതം പാടുക നീ മനമേ, പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ, എന്നുള്ളമേ നീ സ്തുതിക്ക നീ യഹോവയെ നിരന്തരം, ഉണർവരുൾകയിന്നേരം, നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം, സൗന്ദര്യത്തിൽ പുർണ്ണതയാകുന്ന സീയോനിൽ, വീണ്ടെടുക്കപ്പെട്ട കൂട്ടമേ തുടങ്ങിയ നൂറിൽപരം ഹൃദയസ്പർശിയായ ഗാനങ്ങളുടെ രചയിതാവാണ്. തമിഴ് ഗാനങ്ങളും രചിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം👇
https://www.youtube.com/live/Q9WQS2nVWb4?feature=shared