സംസ്കാരം ശനിയാഴ്ച

സംസ്കാരം ശനിയാഴ്ച

തിരുവല്ല/ചെമ്പൻതുരുത്ത് : കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട റെണാൾഡ് കെ. സണ്ണിയുടെ സംസ്കാരം മാർച്ച് 8 ശനിയാഴ്ച നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. ഡോ. കെ. സി.സണ്ണിക്കുട്ടിയുടെ മകനാണ് റെണാൾഡ്. മറ്റ് രണ്ട് മക്കളായ ജെറാൾഡ്, റൊണാൾഡ് എന്നിവർ      നേരത്തേ മരണപ്പെട്ടിരുന്നു.

ഇന്ന് പുലർച്ചെ ഭവനത്തിലേക്കുള്ള യാത്രാ മദ്ധ്യേ ചങ്ങനാശ്ശേരിയിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് റേണാൾഡിൻ്റെ  മരണം  സംഭവിക്കുകയായിരുന്നു.    ദൗതികശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുന്നു. നാളെ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭൗതികശരീരം ചെമ്പൻതുരുത്തിലുള്ള ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ആരംഭിച്ച് 12 മണിക്ക് ഭവനത്തിൽ നിന്നും വിലാപ യാത്രയായി പൂവക്കാല സെമിത്തേരിയിൽ എത്തിക്കും. 2 മണിക്ക് ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഞ്ഞിലിത്താനം പൂവക്കാല സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.