കൺവൻഷൻ

കോട്ടയം/വെള്ളാവൂർ: ഫുൾ ഗോസ്പൽ ചർച്ചിൻ്റെ 15-ാമത് പൊട്ടുകുളം കൺവൻഷൻ ഇന്നു ഫെബ്രുവരി 1 മുതൽ 4 വരെ നടക്കും. പാസ്റ്റർമാരായ ഷാജി എം. പോൾ, ജെയ്സ് പാണ്ടനാട്, അനീഷ് കാവാലം, സുഭാഷ് കുമരകം എന്നിവർ പ്രസംഗിക്കും. മണിമല മഹനയീം വോയ്സ് ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ രാജേഷ് ജോയി നേതൃത്വം നൽകുന്നു.