ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

ഭോപ്പാൽ: ലോക്ഡൗൺ കാലത്ത് ബുദ്ധിമുട്ടിലായ മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ദൈവദാസന്മാർക്കും വിശ്വാസികൾക്കും പെന്തക്കോസ്തൽ യൂണിറ്റി പ്രെയർ ഫെലോഷിപ് വെൽഫെയർ സൊസൈറ്റിയുടെ (PUPF) ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 1700 രൂപ വിലമതിക്കുന്ന 159 കിറ്റുകളാണ് സംഘടന വിതരണം ചെയ്തത്. അർഹരായ 11 സുവിശേഷ വേലക്കാർക്ക് ഷിബു തോമസിന്റെ സഹകരണത്തോടെ സാമ്പത്തിക സഹായവും നൽകി. ലോക്ഡൗൺ മൂലം ആരാധനാലയങ്ങളിൽ ഒന്നിച്ചു കൂടിയുള്ള സഭായോഗങ്ങളും ഇതര കൂട്ടായ്മകളും മുടങ്ങിയ സാഹചര്യത്തിൽ ഏറ്റവുമധികം പ്രതിസന്ധിയിലായത് വടക്കെ ഇൻഡ്യയിലെ സുവിശേഷകരും വിശ്വാസികളുമാണ്. ഈ സാഹചര്യം മനസ്സിലാക്കിയാണ് ഇൻഡ്യയിലും വിദേശങ്ങളിലുമുള്ള ദൈവമക്കളുടെ സഹകരണത്തോടെ പി.യു.പി.എഫ് ഈ ദൗത്യം ഏറ്റെടുത്തത്. പാസ്റ്റർമാരായ എം.സി. ദാനിയേൽ (പി.യു.പി.എഫ് ചെയർമാൻ), വിൻസന്റ് മാത്യു (പ്രസിഡന്റ്), എം.എ. ഉണ്ണിട്ടൻ (സെക്രട്ടറി), ഷൈജു ജോൺ (ട്രഷറർ) തുടങ്ങിയവർ നേതൃത്വം നൽകി.