കുട്ടികൾക്കുള്ള ധനസഹായം വിതരണം ചെയ്തു

കോട്ടയം: കോവിഡ് മഹാമാരി മൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കായി പുതിയ അദ്ധ്യായന വർഷത്തിൽ സഹായ ഹസ്തവുമായി പാസ്റ്റർ മാത്യൂസ് ഇട്ടിയും കുടുംബവും. കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ പ്രസിഡന്റായ പാസ്റ്റർ മാത്യൂസ് ഇട്ടി പ്രീ-സ്കൂൾ മുതൽ പ്രൊഫഷനൽ കോഴ്സ് വരെ പഠിക്കുന്ന 93 വിദ്യാർത്ഥികൾക്കാണ് ധനസഹായം നൽകിയത്. ധനസഹായ വിതരണ ത്തോടനുബന്ധിച്ച് ജൂൺ 6-ന് സൂം പ്ലാറ്റ്ഫോമിൽ ചേർന്ന കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രത്യേക യോഗത്തിൽ പാസ്റ്റർ മാത്യൂസ് ഇട്ടി കുട്ടികൾക്കായി പ്രത്യേക സന്ദേശം നൽകി. ഈ കാലഘട്ടത്തിൽ ആത്മീയ മൂല്യം കൈവിടാതെ പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും പ്രാമുഖ്യം നൽകി ദൈവഭയത്തിൽ വളർന്നു വരുന്നവരാകണം കുട്ടികൾ എന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. പാസ്റ്റർ ഒ.എം. ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐ.ആർ.എ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സാംകുട്ടി ആദ്ധ്യക്ഷ്യം വഹിച്ചു. ഏയ്ഞ്ചലിൻ ഷിനു ഗാനമാലപിച്ചു. കുട്ടികളിൽ നിന്ന് അനൂപാ ജോബ്, പി.സതീഷ് എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ സാബു എം. ജോസഫ് (ഐ.ആർ.എ ട്രഷറർ) ആമുഖ വാക്കുകൾ പറയുകയും സ്റ്റെഫിൻ ജോസ്, ജിഷാർ എന്നിവർ ആശംസകളറിയിക്കയും ചെയ്തു. ജിബിൻ പി.ബാബു സ്വാഗതവും ലിഡിയ ജേക്കബ് നന്ദിയും പറഞ്ഞു. ഐ.ആർ.എ. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ്, റിവൈവൽ സണ്ടേസ്കൂൾ ബോർഡ് ചെയർമാൻ പാസ്റ്റർ ഷിബു ജോസഫ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ജേക്കബ് ജോർജിന്റെ പ്രാർത്ഥനയോടെ യോഗം സമാപിച്ചു.