കൺവൻഷൻ
കോട്ടയം :പയ്യപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലദെൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ 42-ാമത് ജനറൽ കൺവൻഷൻ ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. സഭാ പ്രസിഡൻ്റ് ബിബിൻ ബി. മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബി. മോനച്ചൻ കായംകുളം, ഷിബിൻ ശമുവേൽ, കെ.എ ഏബ്രഹാം, റ്റി.ഡി ബാബു, കെ.ജെ തോമസ് കുമളി, ജോമോൻ ജോസഫ് (ഓവർസീയർ, ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ) തുടങ്ങിയവർ പ്രസംഗിക്കും. ഫിലിയോ മെലഡീസ് ഗാനശുശ്രൂഷ നയിക്കും.

